ഇന്ത്യയിൽ 24 മണിക്കൂറിനിടെ 57,000 കൊവിഡ് കേസുകൾ; 941 മരണം

Coronavirus Death Toll Crosses 50,000 In India, Total Cases Rises To 26.47 Lakh

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 57,000 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 26,47,664 ആയി ഉയർന്നു. ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത് 941 പേരാണ്. കൊവിഡ് മരണം 50,921 ആയി. നിലവിൽ 6,76,900 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 19,19,843 പേർക്ക് ഇതുവരെ രോഗം ഭേദമായി.

മഹാരാഷ്ട്രയിൽ 1,56,719 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 4,08,286 പേർക്ക് ഇവിടെ രോഗം ഭേദമായി. 19,749 പേരാണ് കൊവിഡ് ബാധിച്ച് മഹാരാഷ്ട്രയിൽ മാത്രം മരിച്ചത്. തമിഴ്നാട്ടിൽ 5,641 പേരാണ് മരിച്ചത്. നിലവിൽ ഇവിടെ 54,213 പേർ ചികിത്സയിലുണ്ട്. 2,72,251 പേർക്ക് രോഗം ഭേദമായി. ഡൽഹിയിൽ 4,188 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 3,00,41,400 സാംമ്പിളുകളാണ് ഇതുവരെ രാജ്യത്ത് പരിശോധിച്ചത്. ഇന്നലെ മാത്രം 7,31,697 സാംമ്പിളുകൾ പരിശോധിച്ചു.

content highlights: Coronavirus Death Toll Crosses 50,000 In India, Total Cases Rises To 26.47 Lakh