സർക്കാർ അഭയ കേന്ദ്രത്തിലെ 90 പെൺകുട്ടികൾക്ക് കൊവിഡ്

90 Girls at Government Shelter Home Test Positive for COVID-19

ഉത്തർ പ്രദേശ് സർക്കാർ അഭയ കേന്ദ്രത്തിലെ 90 പെൺകുട്ടികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ടു ദിവസത്തിനുള്ളലാണ് ഇത്രയും പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതെന്ന് വനിത ക്ഷേമ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ എല്ലാവരേയും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. എങ്ങനെയാണ് അന്തേവാസികൾക്ക് രോഗം സ്ഥിരീകരിച്ചതെന്ന് കണ്ടെത്താനായിട്ടില്ല. 

ജൂൺ അവസാനം ഉത്തർ പ്രദേശ് കാൻപൂരിലെ അഭയ കേന്ദ്രത്തിലെ  57 പെൺകുട്ടികൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതിൽ 5 പെൺകുട്ടികൾ ഗർഭിണികളാണെന്നും കണ്ടെത്തിയിരുന്നു. തുടർന്ന് സർക്കാർ അഭയ കേന്ദ്രത്തിലെ അനാസ്ഥ ചൂണ്ടിക്കാട്ടി നിരവധി പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തർപ്രദേശിലെ തന്നെ മറ്റൊരു അഭയ കേന്ദ്രത്തിൽ ഇത്രയധികം പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഉത്തർപ്രദേശിൽ മാത്രം 300 അഭയ കേന്ദ്രങ്ങളും 5,500 അന്തേവാസികളുമാണുള്ളത്. 

content highlights: 90 Girls at Government Shelter Home Test Positive for COVID-19