കോൺഗ്രസ് പാർട്ടിയിൽ നേതൃമാറ്റം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി നൂറോളം കോൺഗ്രസ് പ്രവർത്തകൾ സോണിയ ഗാന്ധിക്ക് കത്തയച്ചുവെന്ന് പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ട നേതാവ് സഞ്ജയ് ഝാ പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈക്കാര്യം അറിയിച്ചത്. പാർട്ടിയിലെ നിലവിലെ സാഹചര്യത്തിൽ ആകുലരായ എം.പിമാരുൾപ്പെടയുള്ള നൂറോളം കോൺഗ്രസ് നേതാക്കൾ സുതാര്യമായ തെരഞ്ഞെടുപ്പും രാഷ്ട്രീയ നേതൃമാറ്റവും ആവശ്യപ്പെട്ട് പ്രസിഡൻ്റ് സോണിയ ഗാന്ധിക്ക് കത്തെഴുതി എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
എന്നാൽ ഇത് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സൂർജെവാല രംഗത്തുവന്നു. ഇത്തരത്തിൽ കോൺഗ്രസ് നേതാക്കന്മാരുടെ ഒരു കത്തും കിട്ടിയിട്ടില്ലെന്നും ബിജെപി ഫേസ്ബുക്ക് വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ബിജെപി മനപൂർവ്വം ഇല്ലാത്ത കത്തിനെക്കുറിച്ച് പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. സച്ചിന് പൈലറ്റിൻ്റെ വിമത നീക്കത്തിന് പിന്നാലെ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് സഞ്ജയ് ഝാ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തത്.
TO WHOM IT MAY CONCERN
“Special Misinformation Group on Media-TV Debate Guidance” in its what’sapp of today directed to run the story of a non existant letter of Congress leaders to divert attention from Facebook-BJP links.
Of course, BJP stooges have started acting upon it.
— Randeep Singh Surjewala (@rssurjewala) August 17, 2020
content highlights: Congress Denies Letter To Sonia Gandhi Asking For Leadership Change