തിരുവനന്തപുരം: പൂജപ്പുര ക്ലസ്റ്ററില്‍ നിന്ന് രോഗം പടര്‍ന്ന് 9 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ നാല് ജീവനക്കാര്‍ക്കും അഞ്ച് തടവുകാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ വരെ 477 പേര്‍ക്ക് പൂജപ്പുര ക്ലസ്റ്ററില്‍ നിന്ന് രോഗം പിടിപെട്ടിരുന്നു.
130 പേരുടെ സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്. ഇത് കൂടാതെ ജില്ലാ ജയിലിലെ 36 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 72 കാരനായ ജയില്‍ പുള്ളി ഞായറാഴ്ച്ച മരിച്ചതോടെ പി ബ്ലോക്ക് ഏഴിലെ മുഴുവന്‍ തടവുകാരെയും പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. ഇതോടെയാണ് 59 പേരില്‍ കൂടി രോഗ ബാധ ഏറ്റിട്ടുണ്ടെന്ന് കണ്ടെത്തിയത്.
ഓഗസ്റ്റ് 11 നാണ് പൂജപ്പുരയില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിക്കുന്നത്. ഓഗസ്റ്റ് 14ന് ജയില്‍ ആസ്ഥാനം ശുചിയാക്കാനെത്തിയ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആസ്ഥാനം അടച്ചു. ഓഗസ്റ്റ് 16ന് 145 തടവുകാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഓഗസ്റ്റ് 17 ഓടെ ആകെ രോഗികളുടെ എണ്ണം 477 ആയി ഉയരുകയായിരുന്നു. വളരെ ചുരുങ്ങിയ ദിവസത്തിനുള്ളിലാണ് ഇത്രയധികം ആളുകളിലേക്ക് രോഗം പടര്‍ന്നതെന്നത് ആശങ്കയുയര്‍ത്തുന്നുണ്ട്.
Content Highlight: 9 more prisoners confirm Covid in Poojappura Central Prison