എട്ട് വർഷം മുൻപ് ചെെനയിലെ ഖനികളിൽ കൊറോണ വെെറസ് ഉണ്ടായിരുന്നുവെന്ന് അമേരിക്കൻ ശാസ്ത്രജ്ഞർ 

എട്ട് വർഷങ്ങൾക്ക് മുമ്പ് ചെെനയിലെ വവ്വാലുകൾ നിറഞ്ഞ ഖനികളിലാണ് കൊറോണ വെെറസിൻ്റെ ഉത്ഭവമെന്ന് അമേരിക്കൻ ഗവേഷകരായ ഡോ. ജോനാഥൻ ലതവും ഡോ അലിസൺ വിൽസണും പറയുന്നു. തെക്ക് പടിഞ്ഞാറൻ ചെെനയിലെ യുനാൻ പ്രവിശ്യയിലെ മോജിയാങ് ഖനിയിൽ 2012ൽ ആറു തൊഴിലാളികൾ വവ്വാലുകളുടെ കാഷ്ഠം നീക്കം ചെയ്യുന്ന പ്രവൃത്തിയിൽ ഏർപ്പെട്ടിരുന്നുവെന്നും ഇവർ പിന്നീട് വുഹാനിലെ കൊവിഡ് വെെറസ് ബാധയ്ക്ക് സമാനമായ രോഗ ലക്ഷണങ്ങൾ കാണിച്ചിരുന്നുവെന്നും ഗവേഷകർ പറഞ്ഞു. രോഗ ലക്ഷണങ്ങൾ കാണിച്ചവരിൽ മൂന്ന് പേർ പിന്നീട് മരണപ്പെടുകയും ചെയ്തു. 

ഇവരിൽ നിന്ന് ശേഖരിച്ച സാംപിളുകൾ വെെറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു. ഇവിടെ നിന്നാകാം പുറംലോകത്തേക്ക് വെെറസ് ചോർന്നതെന്ന് യുഎസ് ഗവേഷകർ പറഞ്ഞു. യുനാനിലെ ഖനിയിലെ സാംപിളുകളെ പറ്റി പഠനം നടത്തിയ ചെെനീസ് രോഗവിദഗ്ധ ലീ സുവിൻ്റെ ഗവേഷണ പ്രബന്ധത്തെ ഉദ്ധരിച്ചായിരുന്നു അമേരിക്കൻ ഗവേഷകരുടെ വാദം. 

content highlights: Coronavirus originated from China mine eight years ago, two US scientists claim