ഇന്ത്യയിൽ നാലിൽ ഒരാൾക്ക് കൊറോണ വൈറസ് ബാധിച്ചിരിക്കാമെന്ന് ഏറ്റവും പുതിയ പഠനം. സ്വകാര്യ ലാബിൻ്റെ പഠന ഫലമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. പഠനത്തിന് നേതൃത്വം നൽകിയ ഡോ. വേലുമണി 270000 ആൻ്റിബോഡി ടെസ്റ്റുകൾ നടത്തിയതിൻ്റെ വിശദാംശങ്ങൾ ക്രോഡീകരിച്ചിട്ടുണ്ട്. ഈ പഠന ഫലത്തിൻ്റെ അടിസ്ഥാനത്തിൽ കൊറോണ വൈറസ് ബാധിതരിൽ കാണുന്ന ആൻ്റിബോഡി 26 ശതമാനം എന്ന നിലയിൽ പരിശോധന നടത്തിയ ആളുകളിലും കാണപെടുന്നുണ്ട്. ഇതിനർത്ഥം അവരിൽ കൊറോണ വൈറസ് സാന്നിധ്യമുണ്ട് എന്നാണ്. ഇത് നമ്മൾ പ്രതീക്ഷിച്ചതിലും കൂടുതൽ ഉയർന്ന ശതമാനമാണ്.
കുട്ടികൾ ഉൾപെടെയുള്ള പ്രായമായവരിലും ആൻ്റിബോഡികളുടെ സാന്നിധ്യം ഏകദേശം ഒരേ പോലെയാണെന്നാണ് ഡോ വേലുമണി വ്യക്തമാക്കിയത്. മുംബൈ പോലുള്ള നഗരങ്ങളിൽ സർക്കാർ നടത്തിയ സർവേകളിൽ ജനങ്ങൾ തിങ്ങിപാർക്കുന്ന സ്ഥലങ്ങളിൽ 57 ശതമാനം ആളുകളിലും കൊറോണ വൈറസിൻ്റെ സാന്നിധ്യമുണ്ടെന്നാണ്. അതുമായി ചേർന്നു പോകുന്ന പഠനഫലമാണ് സ്വകാര്യ ലാബിൻ്റേതും. കഴിഞ്ഞ ഏഴ് ആഴ്ചക്കുള്ളിൽ രാജ്യത്തെ 600 നഗരങ്ങളിൽ നിന്നുള്ള രോഗികളിലാണ് പരിശോധന നടത്തിയത്. ഈ രീതിയിൽ കൊറോണ വ്യാപനം നടന്നാൽ ഡിസംബർ മാസത്തോടെ ഇന്ത്യയിലെ ജനസംഖ്യയുടെ 40 ശതനത്തിലും ആൻ്റിബോഡി സാന്നിധ്യമുണ്ടാകും എന്നാണ്.
Content Highlights; One in four Indians could have been infected with coronavirus: Private lab