രാജ്യത്ത് 24 മണിക്കൂറിനിടെ 68898 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തു വിട്ട കണക്കു പ്രകാരം കഴിഞ്ഞ ദിവസം 983 പേരാണ് മരണപെട്ടത്. ഇതോടെ മരണസംഖ്യ 54849 ആയി ഉയർന്നു. വൈറസ് ബാധിതരുടെ ആകെ എണ്ണം 2905824 ആയി. നിലവിൽ 692028 ആക്ടീവ് കേസുകളാണുള്ളത്. ഇതുവരെ 2158937 പേർ രോഗമുക്തി നേടി.
ഏറ്റവും കൂടുതൽ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 14492 പേർക്കാണ് പുതിയതായി രോഗം സ്ഥിരികരിച്ചത്. 326 പേർ മരണപെട്ടു. തമിഴ്നാട്ടിൽ വൈറസ് ബാധിതരുടെ എണ്ണം മൂന്നര ലക്ഷം കടന്നിരിക്കുകയാണ്. 24 മണിക്കൂറിനിടെ 5986 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 116 പേരാണ് മരണത്തിന് കീഴടങ്ങിയത്. ഇതോടെ ആകെ മരണസംഖ്യ 6239 ആയി ഉയർന്നു. കർണാടകയിൽ 7385 പേർക്കാണ് പുതുതായി രോഗം സ്ഥിരികരിച്ചത്.
Content Highlights; india covid 19 updates