ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ സംസ്ഥാനത്തിന്റെ എതിര്‍പ്പിനെതിരെ വിശദീകരണവുമായി കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി. മലയാളത്തിലാണ് അദ്ദേഹം സംസ്ഥാനത്തിന് മറുപടി നല്‍കിയിരിക്കുന്നത്. കേരള സര്‍ക്കാര്‍ സ്വകാര്യ വത്കരണത്തിന് എതിരാണെങ്കില്‍ പിന്നെ എന്തിനാണ് ലേലത്തില്‍ പങ്കെടുത്തതെന്ന് വ്യോമയാനമന്ത്രി ചോദിച്ചു.
പൊതു മേഖലയും സ്വകാര്യ മേഖലയും കൂടിയുള്ള പങ്കാളിത്തത്തിൽ (Public Private Partnership) ഉള്ള വിമാനത്താവള വികസന…
Gepostet von Hardeep Singh Puri am Freitag, 21. August 2020
ന്യായമായ അവസരം സംസ്ഥാന സര്‍ക്കാരിനു നല്‍കിയിരുന്നതായി അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. എന്നാല്‍, കേരള സര്‍ക്കാരിന്റെ ലേലത്തുക 19.64% കുറവായിരുന്നുവെന്നും അദ്ദേഹം കുറിച്ചു. ഇന്ത്യയില്‍ ഏകദേശം 33% വ്യോമയാത്രികരെ കൈകാര്യം ചെയ്യുന്ന ഡല്‍ഹിയിലെയും മുംബൈയിലേയും എയര്‍പോര്‍ട്ടുകള്‍ 2006-07 ല്‍ PPP മോഡല്‍ ആക്കിയത് കോണ്‍ഗ്രസ്സിന്റെ UPA സര്‍ക്കാരാണ്. അതുമായി തുലനം ചെയ്താല്‍ ഇപ്പോള്‍ കൈമാറ്റപ്പെടുന്ന ആറ് എയര്‍പോര്‍ട്ടുകള്‍ കൈകാര്യം ചെയ്യുന്നത് വെറും 10% ത്തില്‍താഴെ യാത്രക്കാരെ മാത്രമാണെന്നും ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കി.
Content Highlight: Hardeep Singh Puri explained on Privatization of Airport in Malayalam