കൊവിഡ് രോഗികൾക്ക് നൽകാൻ 511 ഡ്രൈ ഫ്രൂട്ട്സ് ഉപയോഗിച്ച് വിനായക പ്രതിമ നിർമ്മിച്ച് ഡോക്ടർ

Ganesh Chaturthi: Surat doctor makes a Ganesha idol with dry fruits, will be put in a COVID-19 hospital

വിനായക ചതുർത്ഥി ദിനത്തിൽ പരിസ്ഥിതി സൌഹൃദ ഗണേശ പ്രതിമയുമായെത്തിയിരിക്കുകയാണ് ഗുജറാത്തിലെ സൂറത്ത് ആശുപത്രി യിലെ ഡോക്ടറായ അദിതി മിത്തൽ. കൊവിഡ് രോഗികൾക്ക് വേണ്ടിയാണ് 511 തരത്തിലുള്ള ഉണങ്ങിയ പഴങ്ങൾ ഉപയോഗിച്ച് കൊണ്ടുള്ള പ്രതിമ നിർമ്മിച്ചിരിക്കുന്നത്. എഎൻഐയാണ് ചിത്രം ട്വീറ്റ് ചെയ്തത്.

കൊവിഡ് രോഗികൾക്ക് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നവയാണ് ഉണങ്ങിയ പഴങ്ങൾ. ഇത് കൊവിഡ് രോഗികൾക്ക് പ്രസാദമായി നൽകാനാണ് തീരുമാനമെന്ന് ഡോക്ടർ വ്യക്തമാക്കി. പത്ത് ദിവസം ആശുപത്രിയിൽ പ്രതിമ സൂക്ഷിച്ച ശേഷമായിരിക്കും പ്രസാദമായി നൽകുക. ഇന്ന് മുതൽ പത്ത് ദിവസത്തേക്കാണ് വിനായക ചതുർത്ഥി ആഘോഷങ്ങൾ ആരംഭിക്കുന്നത്. കൊവിഡ് വ്യാപനത്തെ തുടർന്ന് ആഘോഷങ്ങളെല്ലാം തന്നെ ഒഴിവാക്കിയിരിക്കുകയാണ് ജനങ്ങൾ

Content Highlights; Ganesh Chaturthi: Surat doctor makes a Ganesha idol with dry fruits, will be put in a COVID-19 hospital