ന്യൂഡല്‍ഹി: കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സിനിമ- ടെലിവിഷന്‍ ചിത്രീകരണങ്ങള്‍ക്ക് അനുമതി നല്കി കേന്ദ്ര സര്‍ക്കാര്‍. ഇത് സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശം പുറത്തിറക്കിയതായി കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രി പ്രകാശ് ജാവഡേക്കര്‍ അറിയിച്ചു.
മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഇവയാണ്:
- സാമൂഹിക അകലം പാലിക്കണം
- ക്യാമറയ്ക്ക് മുന്നിലുള്ളവര്‍ ഒഴികെ ചിത്രീകരണത്തിലുള്‍പ്പെടുന്ന എല്ലാവരും മാസ്ക് ധരിക്കണം
- മേക്കപ്പ് ചെയ്യുന്നവരും ഹെയര്‍ സ്റ്റൈലിസ്റ്റുകളും പിപിഇ കിറ്റ് ധരിക്കണം.
- ചിത്രീകരണ സ്ഥലത്തേക്ക് പ്രവേശിക്കുന്നിടത്ത് തെര്‍മല്‍ സ്കാനറുകള്‍
- സ്ഥാപിക്കണം. ലക്ഷണങ്ങളില്ലാത്തവരെ മാത്രമേ ചിത്രീകരണ സ്ഥലത്തേക്ക് പ്രവേശിക്കാവൂ.
- ചിത്രീകരണ സ്ഥലത്ത് സാനിറ്റൈസറുകള്‍ സ്ഥാപിക്കണം. ഇത് ഉപയോഗിക്കുന്നത് ശീലമാക്കണം.
- സാമൂഹിക അകലം പാലിച്ചുകൊണ്ട് ഇരിപ്പടങ്ങള്‍ ക്രമീകരിക്കണം.
- രോഗബാധ സംശയിക്കുന്നവരെ താല്‍ക്കാലികമായി ഐസോലേറ്റ് ചെയ്യാനുള്ള സജ്ജീകരണം ഉറപ്പാക്കണം.
- അണുനശീകരണം, തിരക്ക് നിയന്ത്രിക്കാനുള്ള നടപടികള്‍ എന്നിവ കൈക്കൊള്ളണം.
- ആരോഗ്യസേതു ആപ്പ് ഉപയോഗിക്കാന്‍ ശുപാര്‍ശ
- ചിത്രീകരണ സ്ഥലത്ത് പരമാവധി കുറഞ്ഞ ആളുകള്‍
- സന്ദര്‍ശകര്‍, കാഴ്ചക്കാര്‍ എന്നിവര്‍ക്ക് അനുമതി ഇല്ല ഷൂട്ടിങ് സെറ്റ്, മേക്കപ്പ് റൂം,
- വാനിറ്റി വാന്‍ എന്നിവിടങ്ങളില്‍ കൃത്യമായ ഇടവേളകളിള്‍ അണുനശീകരണം നടത്തണം.
- കോസ്റ്റ്യൂം, വിഗ്ഗ്, മേക്കപ്പ് വസ്തുക്കള്‍ തുടങ്ങിയവ പങ്കുവെയ്ക്കുന്നതിന് നിയന്ത്രണം.
- ഉപകരണങ്ങള്‍ പങ്കുവെച്ച് ഉപയോഗിക്കുന്നവര്‍ക്ക് ഗ്ലൗവ്സ് നിര്‍ബന്ധം.
- ലേപ്പല്‍ മൈക്കുകള്‍ പങ്കുവെയ്ക്കരുത്.
Today @MIB_India have released a detailed SOP for resuming work in the media production industry. The general principles behind the SOP will help create a safe working environment for cast and crew in the industry. pic.twitter.com/UU0NbqONeO
— Prakash Javadekar (@PrakashJavdekar) August 23, 2020
Content Highlight: Center approved to start Film-Television production under Covid protocol