സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വയനാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ളവരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

അരീമ്പ്ര സ്വദേശിനി ഫാത്തിമ (70), പാലക്കാട് തച്ചന്‍പാറ സ്വദേശി ബാബു വര്‍ഗ്ഗീസ് (66) എന്നിവരാണ് മരിച്ചത്. ഇരുവരും മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വിദഗ്ധ ചികിത്സയിലായിരുന്നു. വയനാട്ടിലും കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. തരുവണ കുന്നുമ്മല്‍ അങ്ങാടി കാഞ്ഞായി സഫിയ ആണ് മരിച്ചത്. അറുപത് വയസായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സഫിയ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. വെള്ളമുണ്ട ഗ്രാമ പഞ്ചായത്തംഗം ഇബ്രാഹിം ഭര്‍ത്താവാണ്.

പ്രമേഹം, രക്തസമ്മര്‍ദം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, എന്നിവ അലട്ടിയിരുന്ന ഫാത്തിമയെ ക്ഷീണവും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഓഗസ്റ്റ് പതിനാറിനാണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരിയിലേക്ക് മാറ്റിയത്.

Content Highlight: Covid Deaths reported in Kerala