രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 67150 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധഓിതരുടെ എണ്ണം 3234474 ആയി. ഇന്നലെ മാത്രം 1059 പേരാണ് മരണപെട്ടത്. മരണസംഖ്യ 59449 ആയി ഉയർന്നു. 707267 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. രോഗമുക്തി നേടിയവരുടെ എണ്ണം 2467758 ആയി. ഇതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 76.30 ശതമാനമായി ഉയർന്നു.
ഓഗസ്റ്റ് 25 വരെയുള്ള കണക്കു പ്രകാരം ഇന്ത്യയിൽ 37651512 സാമ്പിളുകൾ പരിശോധിച്ചതായാണ് ഐസിഎംആർ കണക്കുകൾ വ്യക്തമാക്കുന്നത്. ചൊവ്വാഴ്ച മാത്രം 823992 സാംമ്പിളകൾ പരിശോധിച്ചു. മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം ഏഴ് ലക്ഷം കടന്നു. ആന്ധ്രയിൽ 3.71 ലക്ഷം പേർക്കും കർണാടകയിൽ 2.91 ലക്ഷം ആളുകൾക്കുമാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം തെലങ്കാനയിൽ ആദ്യമായി പ്രതിദിന രോഗബാധ മൂവായിരം കടന്നു.
Content Highlights; india covid 19 updates