യുപിയിൽ 17 കാരിയെ ബലാത്സംഗം ചെയ്ത് കഴുത്തറുത്ത് കൊലപെടുത്തി; പത്ത് ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ മരണം

17-Year-Old Girl Raped, Killed In UP District, Second Case In 10 Days

ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ വീണ്ടും പീഢന കൊലപാതകം. 17 വയസ്സുകാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപെടുത്തിയ ശേഷം ശരീരം വികൃതമാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഗ്രാമത്തിലെ വെള്ളമില്ലാത്ത കുളത്തിനു സമീപത്തു നിന്നാണ് 17 കാരിയുടെ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയുടെ വീടിനു 200 മീറ്റർ അകലെയാണ് ഈ കുളമുള്ളത്.

തിങ്കളാഴ്ച സ്കോളർഷിപ്പ് ഫോം പൂരിപ്പിക്കുന്നതിനായി വീട്ടിൽ നിന്നും ഇറങ്ങിയ പെൺകുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പത്ത് ദിവസത്തിനുള്ളിൽ രണ്ടാമത്തെ പെൺകുട്ടിയാണ് സംസ്ഥാനത്ത് ബലാത്സംഗത്തിനിരയായി കൊലപെടുന്നത്. പെൺകുട്ടി പീഢനത്തിനിരയായതായാണ് പോസ്റ്റുമാർട്ടം റിപ്പോർട്ടിലും വ്യക്തമാക്കുന്നത്.

ലഖിംപുരിൽ ഓഗസ്റ്റ് 15 നായിരുന്നു 13 കാരിയായ മറ്റൊരു പെൺകുട്ടിയെ ബലാത്സംഗത്തിനിരയായി നാക്ക് മുറിച്ചെടുത്ത് കണ്ണുകൾ ചൂഴ്ന്നെടുത്ത നിലയിൽ കരിമ്പിൻ പാടത്തു നിന്നും കണ്ടെത്തിയത്. സംഭവത്തിൽ ഗ്രാമവാസികളായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ ഉടൻ പിടികൂടുമെന്ന് ഖേരി പോലീസ് മേധാവി സതേന്ദർ കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

Content Highlights; 17-Year-Old Girl Raped, Killed In UP District, Second Case In 10 Days