സിവിൽ സർവീസ് പരീക്ഷ വിജയിക്കുന്ന മുസ്ലീങ്ങൾ വർധിക്കുന്നു; വിദ്വേഷ പ്രചാരണവുമായി സുദർശന ടിവി

Sudarshan News head claims ‘sudden’ increase in Muslims clearing civil services exams

യുപിഎസ്‌സി പരീക്ഷ എഴുതുകയും വിജയിക്കുകയും ചെയ്യുന്ന മുസ്ലീങ്ങളുടെ എണ്ണത്തിൽ പെട്ടന്ന് വർധനവ് ഉണ്ടായതിന് കാരണം യുപിഎസ്‌സി ജിഹാദാണെന്ന വിദ്വേഷ പരാമർശവുമായി സുദർശന ടിവി ന്യൂസ് എഡിറ്റർ ഇൻ ചീഫ് സുരേഷ് ചവാങ്കേ. മുസ്ലീം ഐഎസ്, ഐപിഎസ്, ഉദ്യോഗസ്ഥരുടെ എണ്ണത്തിൽ എങ്ങനെയാണ് വർധനവ് ഉണ്ടായതെന്നും  ചാനൽ പരിപാടിയിൽ ചവാങ്കേ ചോദിക്കുന്നു.

ജാമിയയിലെ ജിഹാദികൾ രാജ്യത്തെ അധികാര സ്ഥാനങ്ങളിൽ എത്തിയാൽ രാജ്യത്തിൻ്റെ ഗതി എന്താവുമെന്നും ഇയാൾ പരിപാടിയിൽ ചോദിക്കുന്നുണ്ട്.  ചാനലിലെ വിദ്വേഷ പരാമർശത്തിനെതിരെ ഐ.പി.എസ് അസോസിയേഷൻ രംഗത്തുവന്നിട്ടുണ്ട്.

 

‘അഖിലേന്ത്യ സർവീസിലേക്ക് തെരഞ്ഞെടുക്കുന്നവരെ പറ്റി മതത്തിൻ്റെ അടിസ്ഥാനത്തിൽ സുദർശന ടി.വി വാർത്ത പ്രചരിപ്പിക്കുന്നു. സാമുദായികവും നിരുത്തരവാദപരവുമായ പത്രപ്രവർത്തനത്തെ ഞങ്ങൾ അപലപിക്കുന്നു’. ഐപിഎസ് അസോസിയേഷൻ ട്വീറ്റിൽ പറഞ്ഞു. ഇതിന് മുമ്പും നിരവധി തവണ വിദ്വേഷ പരാമർശങ്ങൾ നടത്തിയിട്ടുള്ള ആളാണ് ചവാങ്കേ. 

content highlights: Sudarshan News head claims ‘sudden’ increase in Muslims clearing civil services exams