റഷ്യയുടെ രണ്ടാമത് കൊവിഡ് പ്രതിരോധ വാക്സിന് അനുമതി നൽകാൻ ഒരുങ്ങി ഭരണകൂടം

Russia readies for approval of second COVID-19 vaccine

കൊവിഡ് പ്രതിരോധത്തിനായി രണ്ടാമതൊരു വാക്സിനുമായി റഷ്യ. സെപ്റ്റംബറിലോ ഒക്ടോബറിലോ അനുമതി നൽകിയേക്കുമെന്ന് റഷ്യൻ ഉപപ്രധാന മന്ത്രി ടഷ്യാന ഗൊളികോവ വ്യക്തമാക്കി. സൈബീരിയിലെ വെക്ടര്‍ വൈറോജി ഇന്‍സ്റ്റിറ്റിയൂട്ടാണ് വാക്‌സിന്‍ വികസിപ്പിച്ചത്. ലോകത്തിൽ തന്നെ ആദ്യമായാണ് ഒരു രാജ്യത്തിന് കൊവിഡ് വാക്സിൻ അനുമതി നൽകിയിരിക്കുന്നത്. നേരത്തെ കൊവിഡിനെതിരെ റഷ്യ വികസിപ്പിച്ചെടുത്ത വാക്സിന് ആരോഗ്യ വിദഗ്ദർ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

ആദ്യ വാക്‌സിന്‍ 40,000 പേരില്‍ കൂടി പരീക്ഷണം നടത്താന്‍ ഒരുങ്ങുകയാണ് റഷ്യ. സ്പുട്‌നിക് അഞ്ച് എന്നാണ് വാക്‌സിന് റഷ്യന്‍ ഭരണകൂടം നല്‍കിയിരിക്കുന്ന പേര്. വെറും രണ്ട് മാസം മാത്രം നീണ്ടു നിന്ന ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് ശേഷമാണ് ഈ വാക്സിന് അനുമതി നൽകിയിരുന്നത്. ഇതിനു പിന്നാലെയാണ് രണ്ടാമതൊരു വാക്സിൻ കൂടി റഷ്യയിൽ നിന്നും എത്താൻ പോകുന്നത്.

Content Highlights; Russia readies for approval of second COVID-19 vaccine