കൊവിഡ് ബാധ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഓണത്തിരക്ക് നിയന്ത്രിക്കാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന് ഡിജിപി നിർദേശം നൽകി. മാളുകൾ, ഹൈപ്പർ മാർക്കറ്റുകൾ എന്നിവ തുറക്കുന്നതിന് അനുമതി ഉണ്ടെങ്കിലും ഹോം ഡോലിവറി സംവിധാനം പ്രോത്സാഹിപ്പിക്കുന്നാതാണ് ഉചിതമെന്ന് ഡിജിപി നിർദേശിച്ചു.
കടകൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കണമെന്നും കടകളുടെ വലിപ്പം അനുസരിച്ച് മാത്രമേ ഉപഭോക്താക്കളെ ഉള്ളിൽ പ്രവേശിപ്പിക്കാനാകൂ. പൊതു സ്ഥലങ്ങളിൽ ഓണാഘോഷം അനുവദിക്കില്ലെന്നും ഓണസദ്യയുടേയും മറ്റും പേരിൽ കൂട്ടം കൂടാനോ പൊതുപരിപാടികൾ നടത്താനോ അനുവദിക്കില്ലെന്നും ഡിജിപി വ്യക്തമാക്കി. കണ്ടെയ്ൻമെന്റ് മേഖലകളിൽ നിയന്ത്രണങ്ങൾ തുടരുമെന്നും അറിയിച്ചിട്ടുണ്ട്.
Content Highlights; strict control in kerala onam celebration due to covid 19