കാസർകോട് സപ്ലൈകോ മാനേജർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ നഗരത്തിലെ സപ്ലൈകോ ഔട്ട്‍ലെറ്റും ഓണചന്തയും അടച്ചുപൂട്ടി. ഓണാഘോഷത്തിനായി വിലകുറവിൽ സാധനങ്ങള്‍ ലഭ്യമാക്കുന്ന സപ്ലൈകോ ഔട്ട്‍ലെറ്റും ഓണച്ചന്തയുമാണ് അടച്ചുപൂട്ടിയത്. കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് സമീപത്തുള്ള സപ്ലൈകോ ഔട്ട്‍ലെറ്റിലെ മാനേജര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഈ ഔട്ട്‍ലെറ്റ് പൂട്ടി 11 ജീവനക്കാരോട് നിരീക്ഷണത്തില്‍ പോവാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു.
കൂടാതെ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് സമീപത്ത് ആരംഭിച്ച ഓണചന്തയുടെ ചുമതല കോവിഡ് സ്ഥിരീകരിച്ച മാനേജര്‍ക്കായിരുന്നു. ഇത് കാരണം ഈ ഓണ ചന്തയും അടച്ചുപൂട്ടി. ഇവിടെ ജോലി ചെയ്തിരുന്ന 6 ജീവനക്കാരും നിരീക്ഷണത്തിലാണ്. ഓണത്തിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നഗരത്തിലെ സപ്ലൈകോ ഔട്ട്‍ലെറ്റും ഓണചന്തയും അടച്ച് പൂട്ടിയത് സാധാരണക്കാരെ ഏറെ പ്രയാസത്തിലാക്കിയിരിക്കുകയാണ്. പുതിയ ബസ് സ്റ്റാന്‍റിലുള്ള ഒരു സപ്ലൈകോ ഔട്ട്‍ലെറ്റ് മാത്രമാണ് ഇപ്പോള്‍ നഗരത്തിലുള്ളത്. നഗരം കേന്ദ്രീകരിച്ച് കൂടുതല്‍ ഓണചന്തകള്‍ തുടങ്ങണമെന്ന് ആവശ്യവും ശക്തമായിരിക്കുകയാണ്
Content Highlights; covid to supplyco manager in kasrgod