കൊവിഡ് വ്യാപന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് ലോകാരോഗ്യ സംഘടന

decision of reopenig is to create more danger says who

കൊവിഡ് വ്യാപന ആശങ്കൾ നിലനിൽക്കുമ്പോൾ തിടുക്കപെട്ട് നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് ദുരന്തത്തിന്റെ ചേരുവകൾ ചേർക്കുന്ന പോലെയെന്ന് ലോകാരോഗ്യ സംഘടന. ഈ തീരുമാനം ഗുരുതര പ്രത്യാഘാതങ്ങള്‍ൾ സൃഷ്ടിക്കുമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോ ഗബ്രിയേസൂസ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ഏട്ട് മാസമായി ജനങ്ങൾ കൊറോണ വൈറസ് ബാധ മൂലം കഷ്ടപെടുകയാണെന്നും അവർ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താൻ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.

സമ്പദ് വ്യവസ്ഥയും സമൂഹവും സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുന്നതിനെ ലോകാരോ​ഗ്യസംഘടന പരമാവധി പിന്തുണയ്ക്കുന്നുണ്ട്. ജനങ്ങൾ തൊഴിലിടങ്ങളിലേക്കും കുട്ടികൾ സ്കൂളുകളിലേക്കും പോകുന്നത് കാണാൻ ആ​ഗ്രഹമുണ്ട്. എന്നാൽ സ്ഥിതി സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തിയതിനു ശേഷം മാത്രമേ ഇത് പുടുള്ളു എന്നും അദ്ധേഹം കൂട്ടിച്ചേർത്തു. കൊവിഡ് എല്ലാ രാജ്യങ്ങളിലും അതി വേഗത്തിലാണ് വ്യാപിച്ചു കൊണ്ടിരിക്കുന്നത്. നിയന്ത്രണമില്ലാതെ എല്ലാം തുറന്ന് പ്രവർത്തിക്കാനുള്ള തീരുമാനം ദുരന്തത്തിന് പാചകക്കൂട്ട് ഒരുക്കുന്നത് പോലെയാണെന്നും, സ്റ്റേഡിയങ്ങൾ, നിശാക്ലബ്ബുകൾ, ആരാധനാലയങ്ങൾ, മറ്റ് കൂട്ടായ്മകൾ എന്നിവിടങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നത് കൊവിഡ് വ്യാപിക്കുന്നതിന് കാരണമായിത്തീരുമെന്നും ടെഡ്രോസ് വ്യക്തമാക്കി

Content Highlights; decision of reopenig is to create more danger says who