മഹാരാഷ്ട്രയിൽ 424 പോലീസുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

424 more maharashtra police personnel tested covid possitive

മഹാരാഷ്ട്രയിൽ 424 പോലീസുകാർക്ക് കൂടി കൊവിഡ്. ഇതോടെ കൊവിഡ് ബാധ സ്ഥിരീകരിച്ച ആകെ പോലീസുകാരുടെ എണ്ണം 16015 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് പോലീസുകാരാണ് വൈറസ് ബാധ മൂലം മരണപെട്ടത്.

അതേസമയം മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 17433 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 292 പേർ ഇന്നലെ മാത്രം മരണപെട്ടു. 13959 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തു വിട്ട കണക്ക് പ്രകാരം 72.48 ശതമാനമാണ് രോഗമുക്തി നിരക്ക്.

Content Highlights; 424 more maharashtra police personnel tested covid possitive