പുരുഷ താരങ്ങൾക്ക് നൽകുന്ന അതേ പ്രതിഫലവും സൌകര്യങ്ങളും വനിത ടീമിനും നൽകുമെന്ന് പ്രഖ്യാപിച്ച് ബ്രസീൽ ഫുട്ബോൾ കോൺഫെഡറേഷൻ. ന്യൂസീലൻഡ്, നോർവേ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾക്ക് പിന്നാലെയാണ് പുരുഷ, വനിതാ താരങ്ങൾക്ക് തുല്യ പ്രതിഫലം നൽകാൻ ബ്രസീലും തീരുമാനിക്കുന്നത്.
പുരുഷ താരങ്ങൾക്കും വനിതാ താരങ്ങൾക്കും പ്രെെസ് മണിയും അലവൻസുകളും തുല്യമാക്കിയിട്ടുണ്ട്. ഇനിമുതൽ ബ്രസീലിലെ പുരുഷാ വനിതാ താരങ്ങൾക്ക് തുല്യ പ്രതിഫലം ലഭിക്കും. ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ പ്രസിഡൻ്റ് റൊജേരിയോ കബോക്ലോ അറിയിച്ചു. ഈക്കാര്യം കഴിഞ്ഞ മാർച്ചിൽ ദേശീയ വനിത ടീം മാനേജരെ അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യന്തര ഫുട്ബോളിൽ നിലവിൽ 8ാം സ്ഥാനത്താണ് ബ്രസീലിലെ വനിതാ ഫുട്ബോൾ ടീം.
content highlights: Brazil ends gender pay gap in national football team