രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 39 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 83341 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ ആകെ എണ്ണം 3936748 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 1096 പേരാണ് വൈറസ് ബാധയേറ്റ് മരണപെട്ടത്. മരണസംഖ്യ 68472 ആയി ഉയർന്നു.
കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തു വിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് നിലവിൽ 831124 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 3037152 രോഗമുക്തി നേടിയത്. മഹാരാഷ്ട്രയിലെ കൊവിഡ് രോഗികളുടെ എണ്ണം എട്ടര ലക്ഷത്തോടടുക്കുകയാണ്. ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളതും, സ്ഥിരീകരണ നിരക്ക് ഏറ്റവും കൂടുതലുള്ളതും മഹാരാഷ്ട്രയിലാണ്.
Content Highlights’; India’s Covid 19 cases tally crosses 39-lakh mark