രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 40 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 86432 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1089 പേർ 24 മണിക്കൂറിനിടെ മരണപെടുകയും ചെയ്തു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 4023179 ആയി. മരണ സംഖ്യ 69561 ആയി. നിലവിൽ 8,46, 395 പേരാണ് ചികിത്സയിൽ ഉള്ളത്. 4.77 കോടി കൊവിഡ് ടെസ്റ്റുകളാണ് ഇന്നലെ മാത്രം രാജ്യത്തുട നീളം നടത്തിയതെന്നും, 10.59 സാമ്പിളുകൾ ശേഖരിച്ചതായും ഐസിഎംആർ അറിയിച്ചു.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ ആളുകൾ ചികിത്സയിലുള്ളത്. 2.11 ലക്ഷം ആളുകളാണ് നിലവിൽ ഇവിടെ ചികിത്സയിലുള്ളത്. ആന്ധ്രപ്രദേശാണ് രണ്ടാമത്. രാജ്യത്തെ മൊത്തം കൊവിഡ് മരണങ്ങളിൽ 70 ശതമാനവും മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക, ഡൽഹി എന്നീ സംസ്ഥാനങ്ങളിലാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് ബാധിതരുടെ എണ്ണം ദിവസേന രാജ്യത്ത് ഉയർന്നു കൊണ്ടിരിക്കുകയാണ്. കൊവിഡ് ബാധിതരുടെ ലോക പട്ടികയില്‍ രണ്ടാമതുള്ള ബ്രസീലുമായുള്ള അകലം ഒരു ലക്ഷത്തില്‍ താഴെ എത്തിയെന്നാണ് വേള്‍ഡോ മീറ്റര്‍ കണക്ക് വ്യക്തമാക്കുന്നത്.
Content Highlights; india covid updates today