കൊവിഡ് പോസിറ്റീവായിട്ടും ഔദ്യോഗിക കൃത്യനിർവഹണത്തിൽ മുഴുകിയിരിക്കുന്ന ഗോവ മുഖ്യമന്ത്രി പ്രമോദ് വാസന്തിന്റെ ചിത്രം കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഓഫീസ് പുറത്തു വിട്ടിരുന്നു. വീട്ടിൽ ക്വാറന്റൈനിൽ കഴിയുന്ന പ്രമോദ് വാസന്ത് ഫയലുകൾ നോക്കുന്നത് മാസ്ക് ധരിച്ചാണ്. പക്ഷേ കയ്യിൽ ഗ്ലൗസ് ധരിച്ചിട്ടില്ല. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കൊവിഡ് പോസിറ്റീവായ ഒരാൾ ഗ്ലൗസ് ധരിക്കാതെ ഫയൽ നോക്കിയ ശേഷം ആ ഫയൽ ഉദ്യോഗസ്ഥർക്ക് കൈമാറുമ്പോൾ രോഗം പകരില്ലെ എന്നാണ് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നത്.
കൊവിഡ് പോസിറ്റാവായിട്ടും വിശ്രമിക്കാതെ ഉത്തരവാദിത്വം നിറവേറ്റുന്ന മുഖ്യമന്ത്രിയെ നോക്കൂ എന്ന് പറഞ്ഞു കൊണ്ടായിരുന്നു ബിജെപി പ്രവർത്തകർ പ്രമോദ് വാസന്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്. എന്നാൽ ഗ്ലൗസ് ധരിക്കാതെ ഫയലുകൾ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി കൊവിഡ് പരത്തുകയാണെന്ന് ഗോവ കോൺഗ്രസ് അധ്യക്ഷൻ ഗിരീഷ് ചോദങ്കർ പ്രതികരിച്ചു. ഈ ഫയലുകളിൽ നിന്നും സർക്കാർ ഉദ്യോഗസ്ഥർക്ക് വൈറസ് ബാധയുണ്ടായാൽ അത്ഭുതപെടാനില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
Content Highlights; Covid Positive Goa Chief Minister Clears Files; Why No Gloves, Asks Congress