ആത്മഹത്യ നിരക്കിൽ കേരളത്തിൽ വൻ വർധനയെന്ന് ദേശീയ ക്രെെം റെക്കോർഡ്സ് ബ്യൂറോ റിപ്പോർട്ട്. 2019ൽ കേരളത്തിൽ ആത്മഹത്യ ചെയ്തത് 8,556 പേരാണ്. ഇതിൽ 6,668 പേർ പുരുഷന്മാരും 1,888 പേർ സ്ത്രീകളുമാണ്. രാജ്യത്തെ ആത്മഹത്യ നിരക്ക് ഏറ്റവും കൂടുതലുള്ള നഗരം കൊല്ലമാണ്. 2019ൽ കൊല്ലത്ത് 457 പേരാണ് ജീവനൊടുക്കിയത്. 41.2 ശതമാനമാണ് ഇവിടുത്തെ ആത്മഹത്യാ നിരക്ക്. നഗരങ്ങളിലെ ആത്മഹത്യാനിരക്കിൻ്റെ ദേശീയ ശരാശരി 13.9 ആണ്.
രാജ്യത്തെ ആത്മഹത്യനിരക്ക് കൂടിയ സംസ്ഥാനങ്ങളിൽ അഞ്ചാം സ്ഥാനത്താണ് കേരളം. 2019ൽ കേരളത്തിൽ 961 വീട്ടമ്മമാരും 418 വിദ്യാർത്ഥികളും 550 വ്യാപാരികളുമാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്തവരിൽ നാഷണൽ ക്രെെം റെക്കോർഡ്സ് ബ്യൂറോയുടെ റിപ്പോർട്ട് പ്രകാരം 6,435 പേരാണ് തൂങ്ങിമരിച്ചത്. വിഷം കഴിച്ച് 976 പേർ മരിച്ചു. 2019ൽ രാജ്യത്ത് ആകെ ആത്മഹത്യ ചെയ്തത് 1,39,123 പേരാണ്.
content highlights: Kerala’s depressing suicide statistics for 2019