കൊവിഡ് കണക്കിൽ പകച്ച് രാജ്യം; 41 ലക്ഷം കടന്ന് കൊവിഡ് ബാധിതർ

india covid updates today

രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 41 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 90632 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 4113811 ആയി. ഇന്നലെ മാത്രം 1065 മരണമാണ് സ്ഥിരീകരിച്ചത്. ഇതുവരെ രാജ്യത്ത് 70626 പേർ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് സർക്കാർ കണക്ക്. 1.73 ശതമാനമാണ് രാജ്യത്തെ മരണ നിരക്ക്. ഇതു വരെ 3180865 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. 862320 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 77.23 ശതമാനമാണ് രോഗമുക്തി നിരക്ക്.

കൊവിഡ് മരണ നിരക്ക് കുറയ്ക്കുന്നതിനായി അടിയന്തര നടപടി സ്വീകരിക്കണമെന്ന് മൂന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. മഹാരാഷ്ട്ര, ആന്ധ്ര, കർണാടക എന്നീ സംസ്ഥാനങ്ങളോടാണ് കേന്ദ്രം അടിയന്തിര നടപടി വേണമെന്ന് ആവശ്യപെട്ടത്. മരണ നിരക്ക് ഒരു ശതമാനത്തിൽ താഴെയാക്കാനാണ് നിർദേശം. ഉത്തർ പ്രദേശിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനയാണ് രേഖപെടുത്തിയിരിക്കുന്നത്. എട്ട് ദിനസത്തിനിടെ അര ലക്ഷത്തിലധികം ആളുകളാണ് സംസ്ഥാനത്ത് രോഗ ബാധിതരായത്. കർണാടകയിലും സ്ഥിതി ആശങ്കാജനകമാണ്.

Content Highlights; india covid updates today