കനയ്യ കുമാറിൻ്റെ പൗരത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഹർജിക്കാരന് 25,000 രൂപ പിഴ ഈടാക്കി അലഹബാദ് കോടതി

HC junks PIL to revoke Kanhaiya Kumar’s citizenship, fines petitioner Rs 25K

മുൻ ജവഹർലാൻ നെഹ്റു യൂണിവേഴ്സിറ്റി വിദ്യാർത്ഥി കനയ്യ കുമാറിൻ്റെ ഇന്ത്യൻ പൗരത്വം റദ്ദാക്കണമെന്ന ഹർജി തള്ളി അലഹബാദ് ഹെെക്കോടതി. പബ്ലിസിറ്റിക്ക് വേണ്ടിയുള്ള വിലകുറഞ്ഞ ശ്രമമാണ് ഹർജിയെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹർജിക്കാരനോട് കോടതിയുടെ വിലയേറിയ സമയം പാഴാക്കിയതിന് 25,000 രൂപ പിഴ അടയ്ക്കാൻ ഉത്തരവിടുകയും ചെയ്തു.

ജസ്റ്റിസുമാരായ ശശി കാന്ത് ഗുപ്ത, ഷമീം അഹമ്മദ് എന്നവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. കനയ്യ കുമാറിൻ്റെ ഇന്ത്യൻ പൗരത്വം എടുത്തുകളയണമെന്ന്  കേന്ദ്ര സർക്കാരിന് കോടതി നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് നഗേശ്വർ മിശ്ര എന്നയാൾ ഹർജി സമർപ്പിച്ചത്. ഇന്ത്യൻ പൗരത്വ നിയമത്തിലെ 10ാം വകുപ്പ് ചൂണ്ടിക്കാട്ടിയായിരുന്നു മിശ്രയുടെ അഭിഭാഷകൻ കേസ് വാദിച്ചത്. ഒരു വ്യക്തിയുടെ പൗരത്വം പൊതുനന്മയ്ക്ക് വിരുദ്ധമാണെന്ന് കേന്ദ്ര സർക്കാർ കരുതുന്നുവെങ്കിൽ മാത്രമെ ഈ നിയമം നടപ്പാക്കാൻ സാധിക്കുകയുള്ളു.

content highlights: HC junks PIL to revoke Kanhaiya Kumar’s citizenship, fines petitioner Rs 25K