ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരിൽ കൊവിഡ് ബാധ കുറവെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. മരുന്ന് കഴിച്ചിട്ടും രോഗം വന്നവർക്ക് രോഗം വേഗത്തിൽ ഭേദമായിട്ടുണ്ടെന്നും മൂന്നോ നാലോ ദിവസം കൊണ്ടാണ് ഇവർക്ക് നെഗറ്റാവായത്. ഹോമിയോ വകുപ്പിലെ ഡിഎംഒ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. കൊവിഡ് പോസിറ്റാവായവരിൽ മരുന്ന് നൽകാൻ സാധിക്കില്ലെന്നും എന്നാൽ രോഗം വരാതിരിക്കാനുള്ള പ്രതിരോധ മരുന്ന് കേരളത്തിലുട നീളം വിതരണം ചെയ്തിട്ടുള്ളതായും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
Content Highlights; health minister k k shailaja says that homeo tablets are effective for covid 19