രാജ്യത്ത് ആശങ്കയേറ്റി കൊവിഡ് കണക്ക്; ആകെ കേസുകള്‍ 42 ലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും കൊവിഡ് കേസുകള്‍ 90,000 കടന്നു. 90,802 പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് സ്ഥിരീകിച്ചത്. ഇതോടെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 42 ലക്ഷം കടന്ന് 42,04,614 ലേക്ക് ഉയര്‍ന്നു.

കൊവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിച്ചതോടെ ബ്രസീലിനെ പിന്നിലാക്കി ഇന്ത്യ ലോകത്തെ രണ്ടാമത്തെ കൊവിഡ് തീവ്രബാധിത രാജ്യമായി മാറി. അമേരിക്ക തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഒറ്റ ദിവസത്തെ കൊവിഡ് കണക്കില്‍ ഇന്ത്യ തന്നെയാണ് ഒന്നാം സ്ഥാനത്ത്.

8.83 ലക്ഷം പേരാണ് നിലവില്‍ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ മാത്രം 1016 കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ പുതിയ മരണങ്ങള്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യുന്നതും ഇന്ത്യയിലായി.

അതേസമയം, ബെംഗളൂരുവില്‍ കൊവിഡ് ഭേദമായ യുവതിക്ക് രണ്ടാമത്തെ തവണയും കൊവിഡ് സ്ഥിരീകരിച്ചത് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

Content Highlight: India Overtakes Brazil, 2nd Highest Covid Cases At 42.04 Lakh