കൊവിഡ് രോഗികളില്ല; സെപ്തംബർ 21 മുതൽ ലക്ഷദ്വീപിൽ സ്കൂളുകൾ തുറക്കാൻ അനുമതി

covid 19 outbreak Lakshadweep schools reopen on september 21

ലക്ഷദ്വീപിൽ സെപ്തംബർ 21 മുതൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കും. കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യാത്തതിനെ തുടർന്നാണ് ഓൺലൈൻ ക്ലാസുകൾ അവസാനിപ്പിച്ച് സ്കൂൾ തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്. ഒന്നിടവിട്ട ദിവസങ്ങളിലോ പ്രവർത്തന സമയം കുറച്ചു കൊണ്ടോ ആയിരിക്കും സ്കൂളുകൾ പ്രവർത്തിക്കുക.

ഭരണ കൂടം നിർദേശിക്കുന്ന കർശന മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കണം സ്കൂളുകൾ പ്രവർത്തിക്കേണ്ടതെന്ന് നിർദേശം നൽകിയിട്ടുണ്ട്. രക്ഷകർത്താക്കൾ എഴുതി ഒപ്പിട്ട അനുമതിയോടു കൂടി വേണം കുട്ടികൾ സ്കൂളിൽ എത്താനെന്നും നിർദേശത്തിൽ പറയുന്നു. രാജ്യത്ത് കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത ആദ്യ ഘട്ടം മുതൽ തന്നെ കർശന നിയന്ത്രണങ്ങളായിരുന്നു ഏർപെടുത്തിയിരുന്നത്.

Content Highlights; covid 19 outbreak Lakshadweep schools reopen on september 21