പത്തനംതിട്ട: കൊവിഡ് പൊസിറ്റീവായ സ്ത്രീകളെ അടിയന്തര സാഹചര്യത്തില്‍ മാത്രം രാത്രികാലങ്ങളില്‍ ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റാന്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം. കൊവിഡ് രോഗിക്കൊപ്പം ഒരു ആരോഗ്യ പ്രവര്ത്തകന് ഉണ്ടാകണമെന്ന നിയമവും ആരോഗ്യവകുപ്പ് ശക്തമാക്കി. കൊവിഡ് രോഗിയായ യുവതി ആംബുലന്‍സില്‍ വെച്ച് പീഡിപ്പിക്കപ്പെട്ട സംഭവത്തിന് പിന്നാലെയാണ് ആരോഗ്യ വകുപ്പിന്റെ പുതിയ നിര്‍ദ്ദേശങ്ങള്‍.
ജിപിഎസ് സംവിധാനമുള്ള ഇ ആംബുലന്‍സുകള്‍ ചികിത്സ കേന്ദ്രത്തില്‍ കൃത്യ സമയത്ത് എത്തിയെന്ന് ഉറപ്പ് വരുത്തേണ്ട ചുമതല ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരെയും ഏല്‍പ്പിച്ചു. രോഗം സ്ഥിരീകരിക്കുകയും എന്നാല്‍ ലക്ഷണങ്ങള്‍ ഇല്ലാതിരിക്കുകയും ചെയ്യുന്ന രോഗികളെ അടിയന്തരമായി ചികിത്സ കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടതില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
രോഗലക്ഷണങ്ങള്‍ ഉള്ളവരോ ഗുരുതരാവസ്ഥയിലുള്ള സ്ത്രീകളോ ആണെങ്കില്‍ അവരെ ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റാന്‍ പോകുന്നവരില്‍ ഡ്രൈവറിനൊപ്പം പരിശീലനം നേടിയ മെഡിക്കല്‍ ടെക്നീഷ്യനോ ആരോഗ്യ പ്രവര്‍ത്തകരോ ഉണ്ടായിരിക്കണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
അതോസമയം, അടിയന്തരമല്ലാത്ത സാഹചര്യങ്ങളില്‍ കൊവിഡ് രോഗികളെ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റാന്‍ ഡ്രൈവര്‍ മാത്രം പോയാല്‍ മതിയെന്ന നിര്‍ദ്ദേശം ആരോഗ്യ വകുപ്പ് നേരത്തെ നല്‍കിയിരുന്നു. രോഗികളുമായുള്ള സമ്പര്‍ക്കമുണ്ടായാല്‍ രണ്ട് ജീവനക്കാര്‍ ജോലിയില്‍ നിന്ന് മാറുന്ന സാഹചര്യം ഒഴിവാക്കാനായിരുന്നു തീരുമാനമെന്നാണ് ലഭിക്കുന്ന വിശദീകരണം.
Content Highlight: Clarifications from Health Department after Ambulance driver rape Covid patient