തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിനിടെ പ്രഖ്യാപിച്ച ഉപതെരഞ്ഞെടുപ്പിനെ ചൊല്ലി തര്‍ക്കം മുറുകുന്നു. കൊവിഡ് പശ്ചാത്തലവും തെരഞ്ഞെടുക്കപ്പെടുന്ന എംഎല്‍എമാരുടെ കാലാവധിയും പരിഗണിച്ചാണ് ഉപതെരഞ്ഞെടുപ്പ് ഉപേക്ഷിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ട്ത്. എന്നാല്‍ പ്രതിപക്ഷം തീരുമാനത്തോട് യോജിച്ചിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പ് നടത്താമെങ്കില്‍ ഉപതെരഞ്ഞെടുപ്പും നടത്താമെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.
സംസ്ഥാനത്തിന്റെ നിയമസഭയില്‍ ഇനി വെറും ആറ് മാസം മാത്രമാണ് ശേഷിക്കുന്നത്. പരമാവധി അഞ്ച് മാസം മാത്രമായിരിക്കും തെരഞ്ഞെടുക്കപ്പെടുന്ന എംഎല്‍എയ്ക്ക് ലഭിക്കുന്ന കാലാവധി. കൂടാതെ, കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുള്ള പ്രചാരണ രീതിയും തെരഞ്ഞെടുപ്പും എത്ര കണ്ട് ഫലപ്രദമാകുമെന്ന ആശങ്കയും സര്‍ക്കാരിനുണ്ട്.
എന്നാല്‍ സര്‍ക്കാരിന്റെ തീരുമാനത്തോട് യോജിക്കാത്ത നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെച്ച്, ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാമെന്നതാണ് പ്രതിപക്ഷത്തിന്റെ നിലപാട്. എന്നാല്‍, ഈ തീരുമാനം പ്രതിപക്ഷം സര്‍ക്കാരിനെ അറിയിച്ചിട്ടില്ല.
12 കോടിയിലധികം രൂപ ചെലവിട്ട് നടത്താനുദ്ധേശിക്കുന്ന തെരഞ്ഞെടുപ്പ് കൊണ്ട് യാതൊരു ഗുണവും സംസ്ഥാനത്തിന് ഇല്ലെന്നതും വാസ്തവമാണ്. സംസ്ഥാനത്തെ രാഷ്ട്രീയ കക്ഷികളെല്ലാം സമ്മതിച്ചെങ്കില്‍ മാത്രമേ തെരഞ്ഞെടുപ്പ് ഒഴിവാക്കാനുള്ള തീരുമാനം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്വീകരിക്കൂ. പ്രതിപക്ഷത്തോട് മുഖ്യമന്ത്രി തന്നെ വിഷയം സംസാരിച്ചെന്നാണ് വിവരം.
Content Highlight: Kerala govt may request for the cancellation of by election