അർണബ് ഗോസ്വാമിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്; മഹാരാഷ്ട്ര മുഖ്യമന്ത്രിയെ അപമാനിച്ചെന്ന് ആരോപണം

Privilege Motion Moved Against Arnab Goswami In Maharashtra Assembly

റിപ്പബ്ലിക്ക് ടിവി എംഡിയും ചീഫ് എഡിറ്ററുമായ അർണബ് ഗോസ്വാമിയ്ക്കെതിരെ മഹാരാഷ്ട്ര നിയമസഭയിൽ അവകാശലംഘനത്തിന് നോട്ടീസ്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയേയും മന്ത്രിമാരേയും എംഎൽഎമാരേയും അധിക്ഷേപിച്ചു എന്ന് ചൂണ്ടിക്കാട്ടി ശിവസേന എംഎൽഎ പ്രതാപ് സർനായിക് ആണ് നോട്ടീസ് നൽകിയത്. അവകാശലംഘന നോട്ടീസ് അംഗീകരിച്ച് റിപ്പബ്ലിക്ക് ടിവിക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ നർഹാരി സിർവാളിനോട് പ്രതാപ് സർനായിക് ആവശ്യപ്പെട്ടു.

പ്രമേയത്തെ അനുകൂലിച്ച് പാർലമെൻ്ററികാര്യ മന്ത്രി അനിൽ പരബ് രംഗത്തെത്തി. നേരത്തെ മാധ്യമപ്രവർത്തകരെ സഭയുടെ അവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട് ശിക്ഷിച്ചിട്ടുണ്ടെന്ന് പറഞ്ഞ അനിൽ പരബ് അർണബ് ഗോസ്വാമിയെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയെ അപമാനിച്ചു എന്നാരോപിച്ച് പൊലീസ് ഹവൽദാറെ സസ്പെൻഡ് ചെയ്ത കാര്യവും അനിൽ പരബ് ചൂണ്ടിക്കാട്ടി. ഗോസ്വാമിയെ സഭയിലേക്ക് വിളിത്തുവരുത്തുന്നതുൾപ്പെടെയുള്ള നടപടികൾ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

content highlights: Privilege Motion Moved Against Arnab Goswami In Maharashtra Assembly