കൊവിഡ് വാക്സിൻ പരീക്ഷണം തുടർന്ന് ഇന്ത്യ; സെറം ഇൻസ്റ്റിറ്റ്യൂട്ടിന് നോട്ടീസ് അയച്ച് ഡ്രഗ്സ് കൺട്രോളർ ജനറൽ

Serum Institute gets DCGI notice over Oxford Covid-19 vaccine trial suspension by AstraZeneca abroad

കൊവിഡ് വാക്സിൻ പരീക്ഷണവുമായി ബന്ധപ്പെട്ട് പുനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടിന് ഡ്രഗ്സ് കൺട്രോളർ ജനറലിൻ്റെ നോട്ടീസ്. ഒക്സ്ഫോഡ് വാക്സിൻ്റെ പരീക്ഷണം മറ്റു രാജ്യങ്ങളിൽ നിർത്തിവെച്ചകാര്യം ഡ്രഗ്സ് കൺട്രോളറെ അറിയിക്കാതിരുന്നതിനെ തുടർന്നാണ് നോട്ടീസ് അയച്ചത്. 

ഓക്സ്ഫോഡ് സർവകലാശാല വികസിപ്പിച്ച വാക്സിൻ്റെ പരീക്ഷണം ഇന്ത്യയൊഴികെ മറ്റ് രാജ്യങ്ങൾ നിർത്തിവെച്ചിരുന്നു. വാക്സിൻ കുത്തിവെച്ച ഒരാളിൽ അജ്ഞാതരോഗം കണ്ടെത്തിയതിനെ തുടർന്നാണ് പരീക്ഷണം നിർത്തിവെച്ചത്. ഈ സാഹചര്യത്തിൽ സുരക്ഷ ഉറപ്പുവരുത്തുന്നതുവരെ വാക്സിൻ്റെ രണ്ടും മൂന്നും ഘട്ടങ്ങൾ നിർത്തിവെയ്ക്കാത്തത് എന്തുകൊണ്ടാണെന്ന് നോട്ടീസിൽ ചോദിക്കുന്നു. വ്യക്തമായ കാരണം വിശദീകരിക്കണമെന്നും ഡ്രഗ്സ് കൺട്രോളർ നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 

ഇന്ത്യയിലെ വാക്സിൻ പരീക്ഷണങ്ങൾക്കിടെ പ്രശ്നങ്ങളൊന്നും കാണാത്തതിനാൽ മുന്നോട്ട് പോകുമെന്നാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് നേരത്തെ അറിയിച്ചിരുന്നത്. കൊവിഡ് വാക്സിൻ കുത്തിവെച്ചയാൾക്ക് അജ്ഞാതരോഗം പിടിപ്പെട്ടതിനെ തുടർന്നാണ് ബ്രിട്ടീഷ് ബഹുരാഷ്ട്ര മരുന്ന് കമ്പനിയായ ആസ്ട്രസെനെക്കയുടെ വാക്സിൻ പരീക്ഷണം നിർത്തിവെച്ചത്. 

content highlights: Serum Institute gets DCGI notice over Oxford Covid-19 vaccine trial suspension by AstraZeneca abroad