ഈജിപ്തിൽ 2500 വർഷങ്ങൾ പഴക്കമുള്ള 13 മമ്മികൾ കണ്ടെടുത്തു; വിഡിയോ

Egyptian Authorities Have Discovered 13 Completely Sealed 2,500-Year-Old Coffins

ഈജിപ്തിൽ നിന്നും 2500 വർഷം പഴക്കമുള്ള 13 മമ്മികൾ കണ്ടെടുത്തു. ഈജിപ്ഷ്യൻ തലസ്ഥാനമായ മെംഫിസിലെ ഔദ്യോഗിക സെമിത്തേരിയായിരുന്ന സക്കാറിൽ നിന്നാണ് കണ്ടെത്തിയത്. ഭൂനിരപ്പിൽ നിന്ന് 36 അടി ആഴത്തിലായി ഒന്നിന് മുകളിൽ മറ്റൊന്നായി അടുക്കിവെച്ച നിലയിൽ ശവപ്പെട്ടിക്കുള്ളിലാണ് മമ്മികൾ കണ്ടെത്തിയത്. പല ശവപ്പെട്ടികളുടേയും നിറങ്ങൾ പോലും നശിച്ചിട്ടില്ലായിരുന്നു എന്നാണ് ഗവേഷകർ പറഞ്ഞത്. ഇവ സംസ്കരിച്ചശേഷം ആദ്യമായാണ് പുറത്തെടുക്കുന്നതെന്നാണ് കരുതപ്പെടുന്നത്

ഓരോ ശവപ്പെട്ടിക്കുള്ളിലും മൂന്ന് അറകളാണ് ഉള്ളത്. അതിനുള്ളിലാണ് മമ്മികൾ സൂക്ഷിച്ചിരിക്കുന്നത്. ഈജിപ്ഷ്യൻ പുരാവസ്തു വകുപ്പ് മന്ത്രി ഖാലെദ് അൽ അനാനിയാണ് മമ്മികൾ കണ്ടെത്തിയ കാര്യം അറിയിച്ചത്. കണ്ടെടുത്ത 13 മമ്മികൾ ആരായിരുന്നുവെന്നത് സംബന്ധിച്ച വിവരങ്ങൾ ഇപ്പോഴും പുറത്തുവന്നിട്ടില്ല. പ്രദേശത്ത് പര്യവേഷണം വ്യാപിപ്പിക്കാൻ ഈജിപ്ത് പുരാവസ്തു വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. 

ഇത് സംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ വെെകാതെ ഉണ്ടാവുമെന്ന് സൂചിപ്പിക്കുന്ന വിഡിയോ ഈജിപ്ഷ്യൻ പുരാവസ്തു മന്ത്രി തന്നെ പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യാന ജോൺസിലെ സംഗീതവും കണ്ടെത്തിയ മമ്മികളുടെ ദൃശ്യങ്ങളും ഈ വിഡിയോയിലുണ്ട്. 

content highlights: Egyptian Authorities Have Discovered 13 Completely Sealed 2,500-Year-Old Coffins