ആന്ധ്രാപ്രദേശിൽ 20 ശതമാനം ആളുകളിൽ കൊവിഡിനെതിരായ ആൻ്റിബോഡികൾ രൂപപ്പെട്ടു; പഠനം

20% Andhra Pradesh Population Exposed To COVID-19, Shows Sero Survey

ആന്ധ്രാപ്രദേശിൽ 20 ശതമാനം ആളുകളിൽ കൊവിഡിനെതിരായ ആൻ്റിബോഡികൾ രൂപപ്പെട്ടതായി പഠനം. സിറോ സർവേയിലാണ് പുതിയ കണ്ടെത്തൽ. ആന്ധ്രാപ്രദേശിലെ 13 ജില്ലകളിലായി 5,000 പേരിലാണ് രണ്ട് ഘട്ടമായി പഠനം നടത്തിയത്. ഇതിൽ 19.7 ശതമാനം ആളുകളിൽ കൊറോണയ്ക്കെതിരായ വെെറസ് രൂപപ്പെട്ടതായി കണ്ടെത്തി. 

നഗരത്തിൽ 22.5 ശതമാനവും ഗ്രാമപ്രദേശങ്ങളിൽ 18.2 ശതമാനവും ആളുകളിൽ പ്രതിരോധശേഷി നേടിയിട്ടുണ്ടെന്ന് സംസ്ഥാന ആരോഗ്യ-കുടംബക്ഷേമ കമ്മീഷൻ കട്ടമണി ഭാസ്കർ പറഞ്ഞു. സർവേയിൽ പങ്കെടുത്ത 19.9 ശതമാനം സ്ത്രീകളിലും  19.5 ശതമാനം പുരുഷന്മാരിലും ആൻ്റിബോഡികൾ വികസിച്ചതായി അദ്ദേഹം അറിയിച്ചു. 40 വയസിന് മുകളിലുള്ള മറ്റ് അസുഖങ്ങളുള്ള ഉയർന്ന അപകടസാധ്യത ഉള്ളവരിൽ 20.3 ശതമാനം ആളുകളിൽ പ്രതിരോധ ശേഷി വികസിച്ചിട്ടുണ്ട്.  

content highlights: 20% Andhra Pradesh Population Exposed To COVID-19, Shows Sero Survey