ഏത് പ്രതിസന്ധിയേയും നേരിടാൻ താൻ തയ്യാറാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഏത് രാഷ്ട്രീയ കൊടുങ്കാറ്റ് വന്നാലും നേരിടുമെന്നും കൊറോണ വെെറസിനെതിരേയും പോരാടുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ടെലിവിഷൻ പ്രഭാഷണത്തിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കുറേ ദിവസങ്ങളായി സർക്കാർ കൊവിഡിനെ പ്രതിരോധിക്കാൻ നിരവധി പ്രവർത്തനങ്ങൾ ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇനിയും ഏറെ കാര്യങ്ങൾ ചെയ്യാനുണ്ട്. അതോടൊപ്പം രാഷ്ട്രീയ പ്രതിസന്ധികളോടും താൻ പോരാടുമെന്ന് അദ്ദേഹം വ്യക്തമാക്കി. കങ്കണ റണാവത്ത്- ശിവസേന തമ്മിലുള്ള പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് താക്കറെയുടെ പ്രതികരണം. കങ്കണയുടെ വിഷയത്തില്‍ നേരത്തെ ശിവസേന നേതാവ് സഞ്ജയ് റാവത്ത് ബി.ജെ.പിക്കെതിരെ രംഗത്തുവന്നിരുന്നു. ക്ഷത്രിയ വോട്ടും രജ്പുത്ത് വോട്ടും മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവർത്തനമാണ് ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്നതെന്നാണ് റാവത്ത് പറഞ്ഞത്.
content highlights: “Will Face All Political Storms, Will Fight Covid Too”: Uddhav Thackeray