രാജ്യത്ത് 24 മണിക്കൂറിനിടെ 97894 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5118253 ആയി. ഇന്നലെ മാത്രം 1132 പേരാണ് കൊവിഡ് ബാധിച്ച് മരണപെട്ടത്. ഇതോടെ ആകെ മരണ സംഖ്യ 83198 ആയി.
നിലവിൽ 1009976 കൊവിഡ് രോഗികളാണുള്ളത്. 40,25,080 പേർ രേഗമുക്തി നേടിയതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം ആഗോള തലത്തിൽ കൊവിഡ് രോഗബാധിതരുടെ എണ്ണം 29444198 ആയി.
Content Highlights; india covid updates