കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരിക്കും പ്രഹ്ളാദ് സിങ് പട്ടേലിനും ഉൾപെടെ 30 എംപിമാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനം വെട്ടിച്ചുരുക്കാൻ സാധ്യത. സർക്കാർ കൊണ്ടുവന്ന പതിനൊന്ന് ഓർഡിനൻസിന് പകരമുള്ള ബില്ലുകൾ അടുത്ത ആഴ്ച സഭയിൽ പാസ്സാക്കിയാൽ സമ്മേളനം അവസാനിപ്പിക്കാനാണ് സർക്കാർ തലത്തിൽ ആലോചിക്കുന്നത്.
അടുത്തയാഴ്ചത്തെ ആദ്യ മൂന്ന് ദിവസങ്ങളിൽ തന്നെ ഈ ബില്ലുകൾ പാസ്സാക്കാനാണ് സർക്കാർ നീക്കം. സഭ വെട്ടിച്ചുരുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ഒക്ടോബർ ഒന്ന് മുതൽ തുടർച്ചയായി 18 ദിവസത്തേക്ക് വർഷകാല സമ്മേളനം ചേരാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. കൊവിഡ് സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചാണ് സഭ ചേർന്നിരുന്നത്. എന്നാൽ കൂടുതൽ എംപിമാർക്ക് കൊവിഡ് പിടിപെടുന്ന സാഹചര്യത്തിലാണ് സഭ വെട്ടിച്ചുരുക്കി പിരിയാമെന്ന ചർച്ചകളും സജീവമായത്.
Content Highlights; As MPs test positive, Covid concerns may cut short Monsoon Session