24 മണിക്കൂറിനിടെ രാജ്യത്ത് 92605 പേർക്ക് കൊവിഡ്; 1133 മരണം

india covid updates

രാജ്യത്ത് 24 മണിക്കൂറിനിടെ 92605 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 54 ലക്ഷം കടന്നു. 1133 പേരാണ് കഴിഞ്ഞ ദിവസം മരണപെട്ടത്. 54 ലക്ഷം കൊവിഡ് ബാധിതരിൽ നിലവിൽ 10.10 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.

43.03 പേർ രോഗമുക്തി നേടി. 86752 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ഇതുവരെ മരണപെട്ടത്. കൊവിഡ് മുക്തിയിൽ ആഗോളതലത്തിൽ യുഎസിനെ മറികടന്ന് ഇന്ത്യ ഒന്നാമതെത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അകെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ യുഎസിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.

Content Highlights; india covid updates