ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ നാവിക സേനയുടെ യുദ്ധക്കപ്പലിൽ രണ്ട് വനിതാ ഉദ്യോഗസ്ഥരെ നിയമിച്ചു. സബ് ലെഫ്റ്റനൻ്റ് റിതി സിംഗ്, സബ് ലെഫ്. കുമുദിനി ത്യാഗി എന്നിവരെയാണ് യുദ്ധക്കപ്പലുകളിലെ വിമാനം പറത്താൻ നിയോഗിച്ചിരിക്കുന്നത്. 60 മണിക്കൂർ ഒറ്റയ്ക്ക് പറത്തിയാണ് ഇരുവരും നേട്ടം കെെവരിച്ചത്. ബിടെക് പൂർത്തിയായ രണ്ടു പേരും 2018ലാണ് നാവികസേനയിൽ ചേർന്നത്.
നേവിയുടെ എംഎച്ച് 60 ആർ ഹെലികോപ്റ്ററുകളായിരിക്കും ഇവർ പറത്തുക. മൾട്ടി റോൾ ഹെലികോപ്റ്ററുകൾ ഉപയോഗിക്കാൻ ഇവർക്ക് പ്രത്യേക പരിശീലനം ലഭിക്കും. ക്രൂ ക്വാർട്ടേഴ്സിലെ സ്വകാര്യയുടെ അഭാവം, സ്ത്രീകൾക്ക് പ്രത്യേക ടോയ്ലറ്റ് സൌകര്യങ്ങൾ ഇല്ലാത്തത് തുടങ്ങിയ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു ഇതുവരെ യുദ്ധക്കപ്പലിൽ വനിത ഉദ്യോഗസ്ഥരെ നിയമിക്കാതിരുന്നത്.
content highlights: 2 Women Officers To Be Posted On Indian Navy Warship In Historic First