തമിഴ് നടനും ഡിഎംകെ നേതാവുമായ വിജയ്കാന്തിന് കൊവിഡ് സ്ഥിരീകരിച്ചു. സെപ്റ്റംബർ 22 ന് കൊവിഡ് സ്ഥിരീകരിച്ച ഇദ്ദേഹത്തെ ചെന്നൈ രാമപുരത്തെ മിയോട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യ സ്ഥിതിയിൽ ആശങ്കപെടാനില്ലെന്നും ഉടൻ കൊവിഡ് മുക്തി നേടി അദ്ദേഹത്തിന് ആശുപത്രി വിടാനാകുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
നേരിയ രോഗ ലക്ഷണങ്ങൾ മാത്രമേ അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളു. ആറു മാസം കൂടുമ്പോൾ നടത്താറുള്ള മെഡിക്കൽ ചെക്കപ്പിനായി ആശുപത്രിയിൽ എത്തി പരിശോധിച്ചപ്പോഴാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഏറെ നാളായി കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
Content Highlights; vijaykanth test covid possitive