രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 60 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 88600 പേർക്ക് കൊവിഡ്

india covid updates today

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 88600 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1124 പേർ രോഗ ബാധയെ തുടർന്ന് മരിക്കുകയും ചെയ്തു. രിതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5992533 ആയി. ആതിൽ 956402 സജീവ കേസുകളാണുള്ളത്. 4941628 പേരാണ് രോഗമുക്തി നേടിയത്. 94503 പേരാണ് രാജ്യത്ത് കൊവിഡ് ബാധയെ തുടർന്ന് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം അറിയിച്ചു.

സെപ്റ്റംബർ 26 വരെ 71257836 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്നലെ മാത്രം 987861 സാമ്പിളുളാണ് പരിശോധിച്ചതെന്ന് ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു. നിലവിലെ കണക്കുകൾ പ്രകാരം മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത്.

Content Highlights; india covid updates today