രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 82170 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 6074703 ആയി. 1039 പേരാണ് ഇന്നലെ മാത്രം മരണപെട്ടത്. ഇതുവരെ 95542 പേർ കൊവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം അറിയിച്ചു.
നിലവിൽ രാജ്യത്ത് 962640 സജീവ കേസുകളാണുള്ളത്. 5016521 പേർക്കാണ് ഇതുവരെ രോഗ മുക്തി നേടിയത്. സെപ്റ്റംബർ 27 വരെ 71967230 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഇന്ത്യൻ കൌണ്‍സില്‍ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു. മഹാരാഷ്ട്രയിലാണ് നിലവിൽ ഏറ്റവും കൂടുതൽ രോഗ ബാധിതരുള്ളത്. 13 ലക്ഷത്തിലധികം ആളുകൾക്കാണ് ഇതുവരെ മഹാരാഷ്ട്രയിൽ കൊവിഡ് സ്ഥിരീകരിച്ചത്.
Content Highlights; india covid updates today