കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ശബരിമലയിൽ ഭക്തർക്ക് പ്രവേശനം അനുവദിക്കാൻ തീരുമാനം

sabarimala makaravilaku pilgrims will be allowed following covid protocol

ശബരിമല മണ്ഡല മകര വിളക്ക് തീർത്ഥാടനം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ട് നടത്താൻ തീരുമാനം. തീർത്ഥാടകരടെ എണ്ണം കുറയ്ക്കും. വെർച്ച്വൽ ക്യൂ വഴി മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നത തല സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനമെന്ന് ദേവസ്വം പ്രസിഡന്റ് എൻ വാസു അറിയിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും പ്രവേശനം അനുവദിക്കാം എന്നാണ് നിലവിലെ ധാരണ.

കൊവിഡ് രോഗ വ്യാപനം ശക്തമായി നിലനിൽക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ആശങ്ക അറിയിച്ചതായി ദേവസ്വം പ്രസിഡന്റ് മാധ്യമങ്ങളോട് വ്യക്തമാക്കി. തീർത്ഥാടകർക്ക് സന്നിധാനത്ത് വിരി വിരിക്കാൻ അനുവദിക്കില്ലെന്നും സന്ദർശനത്തിന് ശേഷം മടങ്ങുന്ന സംവിധാനമായിരിക്കും ഉണ്ടായിരിക്കുക എന്നും ദേവസ്വം പ്രസിഡന്റ് വ്യക്തമാക്കി. അന്നദാനം പരിമിതമായ തോതിൽ നടത്താനും തീരുമാനമായി.

Content Highlights; sabarimala makaravilaku pilgrims will be allowed following covid protocol