അശ്ലീല വീഡിയോ പ്രചരിച്ച യൂടുബർക്കും ശിക്ഷ സ്വയം നടപ്പിലാക്കിയവർക്കും ശിക്ഷ നൽകണം; മനുഷ്യാവകാശ കമ്മീഷൻ

state human right commission on Vijay P Nair case

സ്ത്രീകൾക്കെതിരെ യൂട്യൂബിലൂടെ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തിൽ ശിക്ഷ ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. അശ്ലീല വീഡിയോ പ്രചരിച്ച യൂട്യൂബർക്ക് കടുത്ത ശിക്ഷ നൽകുന്നതിനൊപ്പം അയാളെ മർദ്ദിച്ച് ശിക്ഷ സ്വയം നടപ്പിലാക്കിവരേയും നിയമ നടപടികൾക്ക് വിധേയമാക്കണമെന്ന്  മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കി. വിഷയത്തിൽ പൊലീസ് സ്വീകരിച്ച നടപടികൾ രണ്ടാഴ്ചയ്ക്കകം കമ്മീഷനെ ബോധിപ്പിക്കണമെന്നും കമ്മീഷൻ ജുഡിഷ്യൽ അംഗം പി മോഹനദാസ് ആവശ്യപ്പെട്ടു.

അശ്ലീലവും അപമാനകരവുമായ പരാമർശം നടത്തിയ വ്യക്തിക്കെതിരെ ക്രിമിനൽ നിയമ പ്രകാരം കർശന നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ ഉത്തരവിൽ ആവശ്യപ്പെട്ടു. ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ ശിക്ഷിക്കാൻ കോടതിക്കല്ലാതെ മറ്റാർക്കും അധികാരമില്ലെന്നും ഉത്തരവിൽ പറയുന്നു. വിജയ്.പി നായർക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് സെെബർ ക്രെെം പൊലീസ് അന്വേഷിക്കും. 

content highlights: state human right commission on Vijay P Nair case