കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ രണ്ടാംപ്രതി സന്ദീപ് നായര്‍ മാപ്പ് സാക്ഷിയാകാന്‍ സന്നദ്ധതയറിയിച്ച് കോടതിയില്‍. സന്ദീപ് തന്നെയാണ് കോടതിയില്‍ സന്നദ്ധതയറിയിച്ചത്. ഇതോടെ സി ആര് പി സി 164 പ്രകാരം ഉടന്‍ തന്നെ സന്ദീപിന്റെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് എന്‍ഐഎയുടെ നീക്കം.
സന്ദീപിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമാകും മാപ്പു സാക്ഷിയാക്കണോ എന്നതു സംബന്ധിച്ച തീരുമാനം എടുക്കൂ. സന്ദീപിന്റെ ആവശ്യ പ്രകാരം കുറ്റസമ്മത മൊഴി രേഖപ്പെടുത്താന്‍ കൊച്ചിയിലെ എന്‍ഐഎ കോടതിയും അനുമതി നല്‍കിയിട്ടുണ്ട്.
സ്വര്‍ണക്കടത്ത് കേസില്‍ ശക്തമായ തെളിവുകളുടെ അഭാവം എന്‍ഐഎ സംഘം നേരിടുന്നതിനിടയിലാണ് മാപ്പ് സാക്ഷിയാകാന്‍ സന്ദീപ് സമ്മതിക്കുന്നത്. സന്ദീപിനെ മാപ്പ് സാക്ഷിയാക്കിയാല്‍ സ്വര്‍ണക്കടത്ത് കേസ് പുതിയ വഴിത്തിരിവിലേക്ക് മാറുമെന്നും, കൂടുതല്‍ ഉന്നതര്‍ പ്രതിപ്പട്ടികയിലേക്ക് വരുമെന്നുമാണ് എന്‍ഐഎ സംഘത്തിന്റെ വിലയിരുത്തല്‍.
Content Highlight: Gold smuggling case: Sandeep Nair agrees to be apologetic witness