രാജ്യത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 63 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,821 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 1,181 പേർ മരിക്കുകയും ചെയ്തു. രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 98,678 ആയി. 9,40,705 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 52.7 ലക്ഷം പേർക്ക് രോഗം ഭേദമായി.
ഐ.സി.എം.ആറിൻ്റെ കണക്കുകള്‍ പ്രകാരം സെപ്റ്റംബര്‍ 30 വരെ 7,56,19,781 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതില്‍ സെപ്റ്റംബര്‍ 30 ന് മാത്രം പരിശോധിച്ചത് 14,23,05 സാമ്പിളുകളാണ്. 1.6 ശതമാനമാണ് രാജ്യത്തെ മരണനിരക്ക്. കേരള, മഹാരാഷ്ട്ര, കർണാടക, അന്ധ്രാ പ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളാണ് ഏറ്റവും കൂടുതൽ പ്രതിദിന കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ മുന്നിൽ നിൽക്കുന്നത്.
content highlights: Over 63 Lakh Covid Cases In India, 86,821 New Cases; 98,678 Total Deaths