സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഏർപെടുത്തിയിരിക്കുന്ന നിരോധനാജ്ഞ ഇന്ന് മുതൽ നിലവിൽ വരും. ഒക്ടോബർ 31 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡ് രോഗബാധ രൂക്ഷമായ സാഹചര്യത്തിൽ സമ്പർക്ക രോഗ വ്യാപനം തടയുന്നതിനാണ് ആൾക്കൂട്ടങ്ങൾക്ക് നിയന്ത്രണം ഏർപെടുത്തിയത്. പൊതു ഇടങ്ങളിൽ അഞ്ച് പേരിൽ കൂടുതൽ കൂടാൻ പാടില്ല. കണ്ടെയ്ന്റ്മെന്റ് സോണുകൾക്ക് അകത്തും പുറത്തും ഇത് ബാധകമാണ്.
കണ്ടെയ്‍ന്‍മെന്‍റ് സോണുകളില്‍ വിവാഹം, ശവസംസ്‌കാരം എന്നിവയ്‌ക്കൊഴികെ അഞ്ചു പേരില്‍ കൂടുതല്‍ പാടില്ല. ഈ പ്രദേശങ്ങളില്‍ വിവാഹം, ശവസംസ്‌കാരം എന്നിവയ്ക്ക് പരമാവധി 20 പേരെ പങ്കെടുപ്പിക്കാം. അതേ സമയം പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല. കടകൾ, ബാങ്കുകൾ, സർക്കാർ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവ തുറന്ന് പ്രവർത്തിക്കും. പരീക്ഷകൾക്ക് തടസ്സമുണ്ടാകില്ല. സാമൂഹിക അകലം പാലിച്ചുള്ള പ്രവർത്തനങ്ങൾ മാത്രമാവും മാർക്കറ്റുകളിലും മറ്റും അനുവദിക്കുക. പൊതു സ്ഥലങ്ങളിൽ ആൾകൂട്ടം ഒഴിവാക്കാൻ തദ്ധേശ സ്ഥാപനങ്ങളും പോലീസും ശ്രമിക്കും
Content Highlights; prohibition in 12 districts of the state from today