കൊവിഡ് ആശങ്കയിൽ രാജ്യം; മരണം ഒരു ലക്ഷം കടന്നു

india covid updates today

രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപെട്ടവരുടെ എണ്ണം ഒരു ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1065 പേരാണ് കൊവിഡ് ബാധിച്ച് മരണപെട്ടത്. ഇതോടെ ആകെ മരണപെട്ടവരുടെ എണ്ണം 100842 ആയി ഉയർന്നു. 79476 കേസുകളാണ് പുതിയതായി റിപ്പോർട്ട് ചെയ്തത്. 6473545 പേർക്കാണ് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ 944996 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 5427707 പേരാണ് രോഗമുക്തി നേടിയത്.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തത്. അമേരിക്കയ്ക്കു ശേഷം ഏറ്റവും കൂടുതൽ കൊവിഡ് രോഗബാധിതരുള്ളത് ഇന്ത്യയിലാണ്. രോഗമുക്തരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. കൊവിഡ് മരണം റിപ്പോർട്ട് ചെയ്തതിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്കയും ബ്രസീലുമാണ് കൊവിഡ് മരണത്തിൽ ഇന്ത്യയ്ക്കു മുന്നിൽ.

Content Highlights; india covid updates today