മാതാപിതാക്കൾ പെൺമക്കളെ നല്ല മൂല്യങ്ങൾ പഠിപ്പിച്ചാൽ ഹത്രാസിൽ ദളിത് പെൺകുട്ടി കൊല്ലപെട്ടതു പോലുള്ള സംഭവങ്ങൾ അവസാനിപ്പിക്കാനാകുമെന്ന വിവാദ പരാമർശവുമായി ബിജെപി എംഎൽഎ രംഗത്ത്. യുപിയിലെ ഭല്ലിയയിൽ നിന്നുള്ള ബിജെപി എംഎൽഎയായ സുരേന്ദ്ര സിങ്ങാണ് വിവാദ പരാമർശവുമായി രംഗത്തെത്തിയത്.
നല്ല മൂല്യങ്ങളുടെ സഹായത്തോടെ ഇതു പോലുള്ള സംഭവങ്ങൾ അവസാനിപ്പിക്കാമെന്നും, എല്ലാം മാതാപിതാക്കളും തങ്ങളുടെ പെൺമക്കളെ നല്ല മൂല്യങ്ങൾ പഠിപ്പിക്കണം. സർക്കാരും നല്ല മൂല്യങ്ങളും ചേർന്നാലെ രാജ്യത്തെ മനോഹരമാക്കാൻ സാധിക്കുകയുള്ളു എന്നുമാണ് സുരേന്ദ്ര സിങ്ങ് വ്യക്തമാക്കിയത്. സ്ത്രീകളിൽ മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിന് ഊന്നൽ നൽകിയ അദ്ദേഹം ഭരണത്തിനോ ആയുധങ്ങൾക്കോ ഇത്തരം കുറ്റകൃത്യങ്ങൾ തടയാൻ സാധിക്കില്ലെന്നും കൂട്ടിച്ചേർത്തു.
Content Highlights; Hathras gangrape: BJP MLA Surendra Singh says instilling ‘sanskar’ in daughters could help stop rapes